ചങ്ങനാശേരി: മത്സ്യ ഫെഡ് ഫിഷ്മാർട്ടിന്റെ ഫ്രാഞ്ചൈസി പുഴവാത് സർവീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശേരി മുൻസിപ്പൽ രണ്ടാം നമ്പർ ബസ്സ്റ്റാൻഡിനു സമീപം ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. അഡ്വ ജോബ് മൈക്കിൾ എം. എൽ.എ. അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ സന്ധ്യ മനോജ് ആദ്യവിൽപ്പന നിർവഹിച്ചു. മത്സ്യഫെഡ് ഡയറക്ടർ ഡോ. ലോറൻസ് ഹരോൾഡ് , പി. പി. ചിത്തരഞ്ജൻ എം.എൽ.എ, എ.വി റസ്സൽ, രാജശേഖരൻ, കെ.സി ജോസഫ്, കെ.എം നെജിയ, ഉഷ മുഹമ്മദ് ഷാജി, എൻ.അജിത് കുമാർ, ഡി.ലാലാജി, എ.കെ സജിനികുമാരി, പുഴവാത് ബാങ്ക് പ്രസിഡന്റ് പി.എ നിസ്സാർ, സെക്രട്ടറി ജി. അനിത തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |