ചങ്ങനാശേരി: എസ്.ബി കോളേജ് പി.ടി.എയുടെയും ഇന്റേണൽ ക്വാളിറ്റി അഷുറൻസ് സെല്ലിന്റെയും ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കുവേണ്ടി ഓൺലൈൻ ബോധവത്കരണ സെമിനാർ 24ന് രാവിലെ 11ന് നടക്കും. സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തെക്കുറിച്ച് കോട്ടയം ഡിവൈ.എസ്. പി ഓഫീസിലെ ഗുരുകുലം കോ-ഓഡിനേറ്റർ അരുൺ കുമാർ ക്ലാസ് നയിക്കും. പ്രിൻസിപ്പൽ ഫാ. റെജി പ്ലാന്തോട്ടം ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് ജോസുകുട്ടി കുട്ടംപേരൂർ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ഡോ ബിജോയ് ഫ്രാൻസീസ്, കോ- ഒാഡിനേറ്റർ ഡോ.ബിനു മാത്യു ജോബ് എന്നിവർ പങ്കെടുക്കും. വിവരങ്ങൾക്ക് : 9447466310.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |