മുണ്ടക്കയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.കെ.എം.യു പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ഒ.പി.എ സലാം ഉദ്ഘാടനം ചെയ്തു. ബി.കെ.എം യു മണ്ഡലം പ്രസിഡൻ്റ് കെ.എ വിജയൻ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ടി.കെ ശിവൻ, ബി.കെ എം യു ജില്ലാ പ്രസിഡൻ്റ് സൗദാമിനി തങ്കപ്പൻ, കിസാൻ സഭ മണ്ഡലം കമ്മറ്റി അംഗം സുനിൽ ടി.രാജ്, എ.ഐ.ടി.യു.സി മണ്ഡലം കമ്മറ്റി അംഗം കെ.സി സുരേഷ്, സി.പി.ഐ ലോക്കൽ കമ്മറ്റി അംഗം പി.കെ ശശിധരൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |