കോട്ടയം: ഗ്രാമീണ മേഖലയിൽ ഗതാഗത സൗകര്യം ഒരുക്കുന്നതിനായി ഗ്രാമവണ്ടിയെന്ന പുതിയ പരീക്ഷണവുമായി കെ.എസ്.ആർ.ടി.സി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സ്വകാര്യ വാഹന ഉടമകളുടെയും സഹകരണത്തോടെയാണിത്. ആദ്യ ഘട്ടത്തിൽ 25 വണ്ടികൾ ജില്ലയ്ക്ക് അനുവദിച്ചേക്കും. ഗ്രാമീണ മേഖലകളിലേയ്ക്ക് ബസ് സർവീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ അപേക്ഷകളാണ് കെ.എസ്.ആർ.ടി.സിയ്ക്ക് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതി.
പദ്ധതി ഇങ്ങനെ
മിനി ബസുകളും ടെമ്പോ ട്രാവലറുകളും വാടകയ്ക്ക് എടുക്കും.
വൃത്തിയാക്കേണ്ടതും അറ്റകുറ്റപണി നടത്തേണ്ടതും ഉടമ
വാടകയ്ക്ക് പുറമെ ഉടമയ്ക്ക് യാത്ര ചെയ്യാൻ പാസ് അനുവദിക്കും
സംസ്ഥാനത്തെമ്പാടും ഗ്രാമ ബസുകൾക്ക് ഒറ്റ നിറം നൽകും
ബസിന്റെ ഡീസൽ ചെലവ് തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണം.
ഡ്രൈവറെയും കണ്ടക്ടറെയും കെ.എസ്.ആർ.ടി.സി നൽകും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |