കോട്ടയം: കേരളത്തിലെ സഹകരണ മേഖല മാതൃകയായി വളർന്നതായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. കേരള കോൺഗ്രസിന്റെ ജില്ലാ സഹകാരി ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സഹകാരി ഫോറം ജില്ലാ കൺവീനർ കെ.എം ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് , ജോബ് മൈക്കിൾ എം.എൽ.എ, സംസ്ഥാന സെക്രട്ടറി ജോസ് ടോം, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം വിജി എം.തോമസ്, സഹകാരി ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് ചാമക്കാല, ജോസ് പുത്തൻകാല എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |