മരിയാപുരം: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു തൊഴിലാളി ഫെഡറേഷൻ മരിയാപുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മരിയാപുരം ടൗണിൽ അവകാശ സമരം നടത്തി. നിയമം അനുശാസിക്കുന്ന വേതനം തൊഴിലാളികൾക്ക് നൽകുക, ഇ. എസ്. ഐ പദ്ധതിയിൽ ഉൾപ്പെടുത്തുക, തൊഴിൽ ദിനങ്ങൾ ഇരുന്നൂറ് ദിനങ്ങളായി വർദ്ധിപ്പിക്കുക, സാമൂഹ്യസുരക്ഷാ പെൻഷനും മറ്റാനുകൂല്യങ്ങളും ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. മണ്ഡലം പ്രസിഡന്റ് സാബു ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗംകോൺഗ്രസ് ബ്ളോക്ക് സെക്രട്ടറി തങ്കച്ചൻ മാണി ഉദ്ഘാടനം ചെയ്തു. ലിജോ ജോസഫ്, ബിനോ ജോസഫ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |