കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കരൾ മാറ്റ ശസ്ത്രക്രിയാ വിഭാഗം ഉടൻ സജ്ജമാകുമെന്ന് മെഡിക്കൽ കോളേജ് ആശുപത്രി പ്രിൻസിപ്പലും നെഫ്രോളജി വിഭാഗം മേധാവിയുമായ ഡോ.കെ.പി ജയകുമാർ പറഞ്ഞു. പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൃദയം, വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഏറെ നാളുകളായി നടക്കുന്നുണ്ടെങ്കിലും കരൾമാറ്റ ശസ്ത്രക്രിയ രംഗത്തേക്ക് ഇതുവരെ ചുവടുവച്ചിരുന്നില്ല. വരുന്ന രണ്ടര മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കും. ഇതിനായി തീയറ്റർ സജ്ജീകരിച്ച്, ഉപകരണങ്ങളടക്കം സ്ഥാപിച്ചു. ഡോക്ടർമാരുടെ സംഘവും ഒരുങ്ങി. ഇൻസ്പെക്ഷൻ പൂർത്തിയാക്കിയതിനെ തുടർന്ന് ഇതിന്റെ റിപ്പോർട്ട് കൂടി ലഭിക്കുന്ന മുറയ്ക്ക് ശസ്ത്രക്രിയ ആരംഭിക്കാനാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |