പൊൻകുന്നം: ആഴത്തിലുള്ള വായനയും കഠിനാധ്വാനവും കൊണ്ടേ വിദ്യാർത്ഥികൾക്ക് ഉയരങ്ങളിലെത്താൻ സാധിക്കൂവെന്ന് എം.ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ് . കേരള കോൺഗ്രസ് (എം) സംസ്കാര വേദി സംഘടിപ്പിച്ച മാർഗനിർദ്ദേശ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. നിതിൻ കെ. ബിജു , അഡ്വ. ജസ്റ്റിൻ ജേക്കബ്, ഡോ. ബാബു മൈക്കിൾ, ഡോ. മിലിൻഡ് തോമസ് , ജോർജുകുട്ടി ആഗസ്തി, അഡ്വ മനോജ് മാത്യു, ബാബു. ടി .ജോൺ, പ്രൊഫ. മരിയ ജോസഫ്, സജേഷ് കോട്ടയം, അന്ന ജയ്സൺ എന്നിവർ ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |