പൊൻകുന്നം: മുഴുവൻ ഓണക്കിറ്റും നിറയ്ക്കാൻ കഴിയാതെ സപ്ലൈകോ. ദിവസം 2000 കിറ്റുകൾ നിറയ്ക്കാൻ കഴിയുന്ന സൗകര്യമാണ് പൊൻകുന്നത്തെ പീപ്പിൾ ബസാറിനോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. ഇവിടെനിന്ന് മഞ്ഞ,പിങ്ക് കാർഡുകൾക്കുള്ള ഓണക്കിറ്റ് റേഷൻകടകളിൽ എത്തിച്ചു. താലൂക്ക് സപ്ലൈകോ പരിധിയിലുള്ള 135 റേഷൻ കടകളിലായി 57146 കിറ്റുകളാണ് ഈ വിഭാഗങ്ങൾക്ക് നൽകേണ്ടത്. നീല,വെള്ള കാർഡുകൾക്കുള്ള കിറ്റ് വിതരണമാണ് മുഴുവൻ സാധനങ്ങളും എത്താത്തതിനാൽ തടസ്സപ്പെട്ടത്. തുണി സഞ്ചി ഉൾപ്പടെ 16 ഇനം സാധനങ്ങളാണ് ഒരു കിറ്റിൽ നിറയ്ക്കേണ്ടത്. നീല,വെള്ള കാർഡുകൾക്കുള്ള 47132 കിറ്റുകൾ നിറയാൻ ഇനി അണ്ടിപ്പരിപ്പും ഏലക്കായും എത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |