SignIn
Kerala Kaumudi Online
Saturday, 27 April 2024 8.29 AM IST

സുരക്ഷാ പെൻഷൻ പുന:സ്ഥാപിക്കണം

jos

കോട്ടയം: അഗതി മന്ദിരങ്ങൾ, വ്യദ്ധസദനങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ സഹായം ലഭിക്കുന്ന സ്ഥാപനങ്ങളിൽ കഴിയുന്നവരുടെ സംരക്ഷണം സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണെന്ന വാദം ധനവകുപ്പ് പുന:പരിശോധിക്കണം. സർക്കാർ ഗ്രാൻ്റ് കിട്ടുന്ന സ്ഥാപനങ്ങൾ കുറവാണ്. 619 വ്യദ്ധസദനങ്ങളിലായി 17937 അന്തേവാസികൾ ഉണ്ട് . 285 വികലാംഗ മന്ദിരങ്ങളിൽ 9321 പേരും 17 യാചക മന്ദിരങ്ങളിൽ 960 പേരും താമസിക്കുന്നുണ്ട്. ഇവരെയൊക്കെ സർക്കാർ തീരുമാനം ബാധിക്കും. 2016ൽ സാമൂഹ്യ നീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവാണ് സർക്കാർ ഭേദഗതി ചെയ്തിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, JOS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.