വൈക്കം : സംസ്ഥാനത്ത് പട്ടികജാതി ഫണ്ട് വകമാറ്റിയും ദുർവിനിയോഗം ചെയ്യുന്നതുമായ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും,ജനപ്രതിനിധികൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് എൽ.രമേശൻ ആവശ്യപ്പെട്ടു. കെ.പി.എം.എസ് ജില്ലാ നേതൃയോഗം വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ട്രഷറർ പി.കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. സാബു കരിശേരി, അഡ്വ.എ.സനീഷ് കുമാർ, സുജ സതീഷ്, കെ.കെ.കൃഷ്ണകുമാർ ,അഖിൽ കെ.ദാമോദരൻ, കെ.യു. അനിൽ ,മനോജ് കൊട്ടാരം, ഡോ: അനിൽ അമര, പ്രിയദർശിനി ഓമനക്കുട്ടൻ എന്നിവർ പ്രംസഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |