വൈക്കം: തലയാഴം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്നേഹ സേന ചാരിറ്റബിൾ ട്രസ്റ്റ് വെച്ചൂർ പഞ്ചായത്തിൽ സൗജന്യ ഫുഡ് ബോക്സ് സ്ഥാപിച്ചു. പഞ്ചായത്തിൽ എത്തുന്ന സാധാരണക്കാർക്ക് സൗജന്യമായി ഭക്ഷണം സ്വയം എടുക്കാവുന്ന രീതിയിലാണ് ഫുഡ് ബോക്സ് സ്ഥാപിച്ചിരിക്കുന്നത്, നിർദ്ധനരായ രോഗികൾക്ക് ചികിത്സാ സഹായവും കൈമാറി. വെച്ചൂർ ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ, സ്നേഹ സേന ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അജയ് ജോസ്, മാനെജിംഗ് ട്രസ്റ്റി ജെസി ലൈജു ,ട്രസ്റ്റ് പ്രവർത്തകനായ എ.കെ. ഷബീർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |