കോട്ടയം : ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസി.ഫോട്ടോഗ്രാഫറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ 28,29 തീയതികളിൽ രാവിലെ 11ന് നടക്കും. യോഗ്യത : പ്ലസ് ടു ജയിച്ച ശേഷം ലഭിച്ച ഡിജിറ്റൽ ഫോട്ടോഗ്രാഫർ എൻ.സി.വി.ടി/എസ്.സി.വി.ടി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഫോട്ടോ ജേണലിസത്തിൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ്. ഫോട്ടോ എഡിറ്റിംഗിൽ പരിജ്ഞാനം വേണം. പ്രായം 20നും 30നും മദ്ധ്യേ. സ്വന്തമായി ഡിജിറ്റൽ കാമറ ഉണ്ടായിരിക്കണം.
വേതനം 15,000 രൂപ. ജില്ലയിലെ സ്ഥിരതാമസക്കാരായിരിക്കണം. തിരഞ്ഞെടുപ്പിനായി സർട്ടിഫിക്കറ്റുകളുടെ പരിശോധനയും പ്രാക്ടിക്കൽ ടെസ്റ്റും ഇന്റർവ്യൂവും നടക്കും. 0481- 2562558.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |