കോട്ടയം : കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം.ജി.എസ്.വൈ കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ റോഡുകളുടെ നിർമാണ പ്രവർത്തനങ്ങളുടെ അവലോകന യോഗം തോമസ് ചാഴികാടൻ എം.പിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ നടന്നു. കേന്ദ്ര സർക്കാർ അനുവദിച്ച 65 കിലോമീറ്റർ റോഡിൽ 11 കിലോമീറ്ററിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ബാക്കിയുള്ള 54 കിലോമീറ്ററിൽ 12.5 കിലോമീറ്റർ അന്തിമ അനുമതിക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് സമർപ്പിച്ചു. 41.5 കിലോമീറ്ററിന് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി വരികയാണെന്നും എം.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |