കോട്ടയം: യു. പിയിൽ ഭരണം പിടിച്ച് രാഷ്ട്രീയ ശക്തിയായി സമാജ് വാദി പാർട്ടി മാറുമെന്ന് ജില്ലാ നേതൃ യോഗം ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡന്റ് ഡോ. സജി പോത്തൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബെൻ ഇണ്ടിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജില്ലാ സെക്രട്ടറി ലിജു കെ. ജോർജ് പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ റോയി ചെമ്മനം, സെക്രട്ടറിമാരായ സുധീഷ് വെള്ളാപ്പള്ളി, സുമാ പുന്നൻ, എക്സിക്യൂട്ടിവ് അംഗമായ ജോജി ജോൺ, ജില്ലാ വൈസ് പ്രസിഡന്റ് ജോബി പീറ്റർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |