കോട്ടയം: വനിത- ശിശു വികസനവകുപ്പ് നല്കുന്ന ഉജ്വലബാല്യം പുരസ്കാരത്തിന് അപേക്ഷിക്കാം. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യസംസ്കരണം, ജീവകാരുണ്യപ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പനിര്മ്മാണം, അസാമാന്യധൈര്യം എന്നീ മേഖലകളില്‍ മികവു തെളിയിച്ച കുട്ടികള്‍ക്കാണ് അവസരം. ആറിനും 18 നു മിടയിൽ പ്രായമുള്ള നാലു കുട്ടികളെയാണ് ജില്ലയില്‍ നിന്ന് തിരഞ്ഞെടുക്കുക. ഭിന്നശേഷി വിഭാഗത്തിലുള്ളവരെയും പരിഗണിക്കും. 25,000 രൂപയും പുരസ്ക്കാരവും നല്‍കും. അപേക്ഷാ ഫോറം www.wcd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. 30 നകം നൽകണം. ഫോണ്‍ : 0481- 2580548.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |