കോട്ടയം: ജില്ലയിൽ 597 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 583 പേർക്കും സമ്പർക്കം മുഖേനയാണ് . ഇതിൽ രണ്ട് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു.സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 14 പേർ രോഗബാധിതരായി. 212 പേർ രോഗമുക്തരായി. 5,149 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 238 പുരുഷൻമാരും 277 സ്ത്രീകളും 82 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 101 പേർക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 5,026 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,21,609 പേർ കൊവിഡ് ബാധിതരായി. 3,14,296 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 23,526 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |