കോട്ടയം: 2.5 കോടി രൂപയുടെ കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നതിനായി കോട്ടയം ജില്ലയിലെ 65 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ധാരണയായി. മണ്ണ്, ജല സംരക്ഷണത്തിനായി കയർ ഭൂ വസ്ത്രത്തിന്റെ ഉപയോഗം വർദ്ധിപ്പിക്കാൻ വൈക്കം കയർ പ്രോജക്ട് ഓഫീസ് സംഘടിപ്പിച്ച ഏകദിന സെമിനാറിൽ തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി സെമിനാർ ഉദ്ഘാടനം ചെയ്തു. വിശദമായ ചർച്ചകൾക്കായുള്ള രണ്ടാം സെഷൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ ഉദ്ഘാടനം ചെയ്തു. എം.ജി.എൻ. ആർ.ഇ.ജി.എസ്. ജോയിന്റ് പ്രോഗ്രാം കോ- ഓർഡിനേറ്റർ പി.എസ്. ഷിനോ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |