കോട്ടയം: സംസ്ഥാന സർക്കാർ ഏറ്റെടുത്ത വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സ് (എച്ച്.എൻ.എൽ) ജനുവരിയിൽ പ്രവർത്തനം ആരംഭിക്കും. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകുന്നതിനുൾപ്പെടെയുള്ള 145.60 കോടി രൂപയുടെ ബാദ്ധ്യത തീർത്താണ് കേരളം എച്ച്.എൻ.എൽ ഏറ്റെടുത്തത്. ഉദ്പാദനച്ചെലവ് കുറച്ച് ലാഭകരമായി പ്രവർത്തിപ്പിക്കാനാവശ്യമായ രീതിയിലാണ് പുതിയ കമ്പനിയെ മുന്നോട്ട് കൊണ്ടുപോവുക. നാല് ഘട്ടങ്ങളിലായി 46 മാസങ്ങൾ കൊണ്ട് പുനരുദ്ധാരണം പൂർത്തിയാക്കും. ആദ്യ രണ്ട് ഘട്ടങ്ങളിൽ ന്യൂസ് പ്രിന്റ്, റൈറ്റ് ആൻഡ് പ്രിന്റ് പേപ്പർ ഉൽപാദനവും മൂന്നാം ഘട്ടത്തിൽ പേപ്പർ ബോർഡ് നിർമ്മാണവും നാലാം ഘട്ടത്തിൽ ക്രാഫ്റ്റ് ഗ്രേഡ് പേപ്പർ നിർമ്മാണവും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |