കോട്ടയം : ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട വെള്ളൂർ സെന്റ്. ജോൺസ് യു.പി.എസിലെ നിബിൻ ഷറഫ് അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ പ്രധാനമന്ത്രി അതിരമ്പുഴ സെന്റ് അലോഷ്യസ് എൽ.പി സ്കൂളിലെ എഡ്വിൻ ബിജോ ശിശുദിന സന്ദേശം നൽകി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണം കളക്ടർ ഡോ.പി.കെ ജയശ്രീ നിർവഹിച്ചു. എ.ഡി.സി ജനറൽ ജി.അനീസ്, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ, വൈസ് പ്രസിഡന്റ് ടി.ശശികുമാർ, ട്രഷറർ ബി.ആനന്ദക്കുട്ടൻ, അംഗങ്ങളായ എം.വി. പ്രദീപ്, സ്നേഹാധനൻ എന്നിവർ സന്നിഹിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |