നെടുംകുന്നം: നെടുംകുന്നം സർക്കാർ യു.പി സ്കൂളിന് ഒരു കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമ്മിക്കുന്നു. ശിലാസ്ഥാപനം 22ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കും. മൂന്ന് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന ക്ലാസ് മുറികൾ നിർമ്മാണം പൂർത്തിയാകുന്നതോടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. എട്ട് ക്ലാസ് മുറികളാണ് പുതിയ കെട്ടിടത്തിൽ നിർമ്മിക്കുന്നത്. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 111 കുട്ടികളാണ് ഇവിടെ പഠിക്കുന്നുണ്ട്. നിലവിലുള്ള ഒരു കെട്ടിടം ഓഡിറ്റോറിയമാക്കി മാറ്റുമെന്ന് പ്രധാനാദ്ധ്യാപിക കെ.ജി.ബിന്ദു മോൾ പറഞ്ഞു. ഉദ്ഘാടനചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന നൗഷാദ് അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |