കോട്ടയം: തദ്ദേശ സ്ഥാപനങ്ങളിലെ ശുചിത്വ പരിപാലനം വിലയിരുത്താൻ സ്വച്ഛ് സർവ്വേഷൻ ഗ്രാമീൺ സർവേ ബ്ലോക്ക്തല കാമ്പയിൻ ആരംഭിച്ചു. പാമ്പാടി ബസ് സ്റ്റാന്റിന് സമീപം പാമ്പാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയ്, വൈസ് പ്രസിഡന്റ് പി. ഹരികുമാർ, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമ ബിന്ദു, ശുചിത്വ മിഷൻ എ.ഡി.സി. ബെവിൻ ജോൺ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.എസ്. വിജയൻ, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ രതീഷ് പി. ആർ., വി.ഇ.ഒ.മാരായ അരുൺ, അനിൽകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |