കോട്ടയം : മീനച്ചിലാർ മീനന്തറയാർ കൊടൂരാർ നദീ സംയോജന പദ്ധതിയുടെ ഭാഗമായുള്ള കാർഷിക പുനരുജ്ജീവന ശില്പശാല 27 ന് വൈകിട്ട് 3ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. കളക്ടർ പി.കെ.ജയശ്രീ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിക്കും. നദീ സംയോജന പദ്ധതിയുടെ ഭാഗമായി അയ്യായിരത്തിലേറെ ഏക്കറിൽ നടന്നു വരുന്ന തരിശുനില കൃഷിയുടെയും കാലാവസ്ഥ വ്യതിയാനമടക്കമുള്ള പ്രശ്നങ്ങളിൽ കർഷകർ നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കർഷകരുമായി നേരിട്ടു സംവദിക്കുന്നതിനാണ് ശില്പശാല നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |