കോട്ടയം: സത്രീകൾക്ക് നേരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളിൽ സാംസ്കാരിക കേരളം തല കുനിക്കുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും സ്ത്രീകൾക്ക് ഭയപ്പാടില്ലാതെ നടക്കാൻ കഴിയാത്ത നാടായി കേരളം മാറിയിരിക്കുന്നു. എല്ലാ സംഭവങ്ങളിലും പ്രതികൾ സി പി എമ്മുമായി ബന്ധമുള്ളവരാണ്.
ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ പെൺമയ്ക്കൊപ്പം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ശോഭാ സലിമോൻ അദ്ധ്യക്ഷത വഹിച്ചു. ജി.ഗോപകുമാർ, എം.പി സന്തോഷ് കുമാർ, ഷേർലി തര്യൻ, സുധാ കുര്യൻ, ബിൻസി സെബാസ്റ്റ്യൻ, എസ്.രാജീവ് തുടങ്ങിയവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |