SignIn
Kerala Kaumudi Online
Saturday, 27 April 2024 4.13 AM IST

ആർട്ടിസ്റ്റ് സുജാതന് പുരസ്‌കാരം

suja

പൊൻകുന്നം: ജനകീയ വായനശാലയുടെ രാമാനുജം സ്മൃതി പുരസ്‌കാരം രംഗപട കലാകാരൻ ആർട്ടിസ്റ്റ് സുജാതന് നാളെ വൈകിട്ട് 5.30ന് സമ്മാനിക്കും. നാടകാചാര്യൻ പ്രൊഫ. എസ്.രാമാനുജത്തിന്റെ ആറാം ചരമവാർഷികാചരണത്തിന്റെ ഭാഗമായാണ് അവാർഡ് നൽകുന്നത്. 10001 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. 1973 മുതൽ കലാരംഗത്ത് പ്രവർത്തിക്കുന്ന സുജാതൻ മൂവായിരത്തിലേറെ നാടകങ്ങൾക്ക് രംഗപടമൊരുക്കിയ മികവ് പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.എൻ.ചന്ദ്രബാബു അവാർഡ് സമ്മാനിക്കും. വായനശാല പ്രസിഡന്റ് ടി.എസ്.ബാബുരാജ് അധ്യക്ഷത വഹിക്കും. പ്രൊഫ.രാമാനുജത്തിന്റെ മക്കളും ശിഷ്യരുമായ ഗിരിജ രാമാനുജം, വനിത രാമാനുജം എന്നിവർ ശബ്ദസാന്നിദ്ധ്യത്തിലൂടെ അനുസ്മരണം നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, SUJA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.