ചങ്ങനാശേരി: എസ്. ബി കോളജിൽ 45 മത് സംസ്ഥാന ജൂനിയർ ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിന്റെ സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ബാസ്ക്കറ്റ് ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ. മനോഹര കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, അസംപ്ഷൻ കോളജ് പ്രിൻസിപ്പൽ അനിത ജോസ് എന്നിവർ പങ്കെടുത്തു. കോ- ഓർഡിനേറ്റർ റെജി മാവേലി, ബാസ്ക്കറ്റ് ബോൾ അസോസിയേഷൻ മുഖ്യ രക്ഷാധികാരി ഫാ. ജയിംസ് മുല്ലശ്ശേരി, സെക്രട്ടറി സി. ശശിധരൻ എന്നിവർ പതാകയിറക്കി. പ്രിൻസിപ്പൽ ഫാ. റെജി പി. കുര്യൻ സ്വാഗതവും ഡോ. മോബി തോമസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |