കോട്ടയം: ജില്ലയിൽ 364 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 360 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 13 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 180 പേർ രോഗമുക്തരായി. 5018 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 141 പുരുഷൻമാരും 189 സ്ത്രീകളും 34 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 87 പേർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 3370 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 341649 പേർ കൊവിഡ് ബാധിതരായി. 334341 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 20637 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. മുൻ ദിവസം 323 പേർക്ക് കൊവിഡ് ബാധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |