കോട്ടയം: തുഞ്ചത്ത് എഴുത്തച്ഛൻ ദിനവും തപസ്യ കോട്ടയം യൂണിറ്റ് വാർഷികവും തിരുനക്കര വിശ്വഹിന്ദു പരിഷത്ത് ഹാളിൽ ഇന്ന് വൈകിട്ട് 5 ന് നടക്കും.കവി വേണു പരമേശ്വരം ഉദ്ഘാടനം നിർവഹിക്കും. എഴുത്തുകാരൻ പി എൻ എസ് നമ്പൂതിരി അനുസ്മരണ പ്രഭാഷണം നടത്തും. യൂണിറ്റ് പ്രസിഡന്റ് അഡ്വ. ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിക്കും
ഡോ. മനോജ് പരാശക്തി, മോഹൻകുമാർ, കണ്ണൻ മന്നക്കുന്നം പി ജി ഗോപാലകൃഷ്ണൻ, സുരേന്ദ്രൻ കമ്മത്ത്, സുരേഷ് ബാബു, മഹാദേവൻ എന്നിവർ പ്രസംഗിക്കും.രാജാ ശ്രീകുമാർ വർമ്മ, എസ് സരസ്വതി, അഞ്ജന എസ് .രാജ് എന്നിവരെ ആദരിക്കും.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |