കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വാർഡിൽ നിന്ന് നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തിൽ പ്രതി നീതു രാജിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിന് വിട്ടുകിട്ടുന്നതിനായി ഗാന്ധിനഗർ പൊലീസ് കോടതിയിൽ അപേക്ഷ നൽകി. കോട്ടയം വനിതാ ജയിലിൽ റിമാൻഡിലാണിവർ. കസ്റ്റഡിയിൽ ലഭിച്ചാൽ ഗൈനക്കോളജി വിഭാഗത്തിലും, ഇവർ താമസിച്ചിരുന്ന ഹോട്ടൽ മുറി, നഴ്സ് കോട്ട് വാങ്ങിയ സ്ഥാപനം, നവജാത ശിശുവിനായി പോഷകാഹാരങ്ങൾ വാങ്ങിയ മെഡിക്കൽ സ്റ്റോർ എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തും. കുമളി വണ്ടിപ്പെരിയാർ വലിയ തറയിൽ ശ്രീജിത് അശ്വതി ദമ്പതികളുടെ പെൺകുഞ്ഞിനെയാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |