കോട്ടയം: ശിശുവിനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി കളമശേരി സ്വദേശിനി നീതു രാജിനെ 14ന് ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. വണ്ടിപ്പെരിയാർ വലിയ തറയിൽ ശ്രീജിത്- അശ്വതി ദമ്പതികളുടെ രണ്ടു ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോയത്. നീതുവിന്റെ കാമുകനായ ഇബ്രാഹിം ബാദുഷയിൽ നിന്ന് തനിക്ക് ജനിച്ച കുട്ടിയാണെന്ന് വരുത്തി തീർത്ത ശേഷം, നീതുവിൽ നിന്ന് ബാദുഷ കൈക്കലാക്കിയ പണവും സ്വർണ്ണാഭരണങ്ങളും തിരികെ വാങ്ങുന്നതിനാണ് കുട്ടിയെ തട്ടിയെടുത്തതെന്നാണ് പൊലീസിനോട് പറഞ്ഞത്. കൂടാതെ നീതുവിന്റെ എട്ടു വയസുള്ള ആൺകുട്ടിയെ ബാദുഷ മർദ്ദിക്കുമായിരുന്നുവെന്നും നീതു പൊലീസിന് മൊഴി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |