മുണ്ടക്കയം : മുണ്ടക്കയം ഇഞ്ചയാനിയിൽ ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് ഒട്ടുപാൽ മോഷ്ടിച്ച സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. ഇഞ്ചിയാനി അടക്കാ തോട്ടത്തിൽ രാജൻ (63) ആണ് പിടിയിലായത്. രാജനും കൂട്ടാളികളും ചേർന്ന് വീട് കുത്തിത്തുറന്ന് 150 കിലോയോളം ഒട്ടുപാലാണ് മോഷ്ടിച്ചത്. മുണ്ടക്കയം പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. കൂട്ടുപ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |