കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ അയ്യങ്കാളി ചെയറും ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസേർച്ചും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജാതി : മേൽകോയ്മയുടെയും പ്രതിരോധത്തിന്റെയും പുതിയ ഘട്ടം' എന്ന വിഷയത്തെക്കുറിച്ചുള്ള രാജ്യാന്തര വെബിനാർ ഇന്ന് നടക്കും. യു.ജി.സി. മുൻ ചെയർമാൻ സുഖ്ദേവ് തൊറാട്ട് മുഖ്യപ്രഭാഷണം നടത്തും. പ്രോ വൈസ് ചാൻസലർ പ്രൊഫ. സി. ടി. അരവിന്ദ കുമാർ ഉദ്ഘാടനം ചെയ്യും. പ്രൊഫ. രൂപാ വിശ്വനാഥ്, ഡോ. റോസ് മല്ലിക, കെ.ആർ. നാരായണൻ, പത്മനാഭ സമരേന്ദ്ര, ഡോ. ജോയൽ ലീ തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |