കോട്ടയം: ജില്ലയിൽ 162 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 243 പേർ രോഗമുക്തരായി. 2631 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 71 പുരുഷൻമാരും 70 സ്ത്രീകളും 21 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിന് മുകളിലുള്ള 39 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 1621 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 444731 പേർ കൊവിഡ് ബാധിതരായി. 441829 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 5304 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |