ഏറ്റുമാനൂർ. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ മഹാരുദ്ര യജ്ഞം 16 മുതൽ 26 വരെ നടക്കും. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ ഗുരുവായൂർ കിഴക്കേടം രാമൻ നമ്പൂതിരി യജ്ഞത്തിന് നേതൃത്വം വഹിക്കും. 11 വെള്ളി കുടങ്ങളിൽ 11 വിശേഷ ദ്രവ്യങ്ങൾ നിറച്ച് 11 ദേവജ്ഞർ 11 ഉരു ശ്രീരുദ്ര മന്ത്രം ജപിച്ച് ഉച്ചപൂജയ്ക്ക് മഹാദേവന് അഭിഷേകം ചെയ്യും. 11 ദിവസം തുടർച്ചയായി നടക്കുന്ന ചടങ്ങാണ് മഹാരുദ്രയജ്ഞം. 16 ന് തന്ത്രി ഭദ്രദീപം തെളിയിക്കും. ദേവസ്വം പ്രസിഡന്റ് അഡ്വ.ആർ.അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. മെമ്പർ അഡ്വ.മനോജ് ചരളേൽ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |