വൈക്കം. മഹാകവി കുമാരനാശാൻ സംഘടനാമികവിലൂടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കവസ്ഥയിൽ നിന്ന് ഒരു സമൂഹത്തെയാകെ കൈപിടിച്ചുയർത്തിയ നേതാവായിരുന്നെന്ന് എസ്.എൻ.ഡി.പി.യോഗം വൈക്കം യൂണിയൻ അഭിപ്രായപ്പെട്ടു. യോഗത്തിന്റെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന മഹാകവി കുമാരനാശാന്റെ 150ാം ജന്മദിന സമ്മേളനം യൂണിയൻ ഹാളിൽ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എം.പി.സെൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി.പ്രസന്നൻ, യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി.സന്തോഷ്, രാജേഷ് മോഹൻ, എം.പി.ബിജു, സെൻ സുഗുണൻ, എം.മധു, ബിജു, എം.എസ്.രാധാകൃഷ്ണൻ, രമേഷ് പി.ദാസ്, പ്രസന്നൻ, വി.വേലായുധൻ, പി.വി.വിവേക്, ഷീജാസാബു, ബീനാ അശോകൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |