കോട്ടയം . ലോക ഭൗമദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഭൗമദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം പി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി അദ്ധ്യക്ഷത വഹിച്ചു. ഫാദർ മാത്യുസ് വലിയപുത്തൻപുരയിൽ, കോട്ടയം ജില്ല മണ്ണ് പരിശോധന ലാബ് അസിസ്റ്റന്റ് ഡയറക്ടർ ഷേർളി സക്കറിയാസ്, മുനിസിപ്പൽ കൗൺസിലർ ടി സി റോയി, പ്രോഗ്രാം ഓഫീസർ സിജോ തോമസ് എന്നിവർ പ്രസംഗിച്ചു. ഭൗമ സംരക്ഷണ കർമ്മപദ്ധതികളുടെ ആക്ഷൻപ്ലാൻ രൂപീകരണവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |