കോട്ടയം. യോഗ്യത ഇല്ലാത്ത ലാസ്ക്കർമാർക്ക് സ്ഥാനകയറ്റം നൽകാനുള്ള ശുപാർശയിൽ നിന്ന് പിൻമാറണമെന്ന് സ്രാങ്ക് അസോസിയേഷൻ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സി.എൻ ഓമനകുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആദർശ് കുപ്പപ്പുറം, ട്രഷറർ എം.സി മധുകുട്ടൻ, സെക്രട്ടറിമാരായ സുനീർ, കിഷോർ കാവാലം, സൂരജ്, വൈസ് പ്രസിഡൻറ്റുമാരായ വിനോദ് നടുത്തുരുത്ത്, ജോബ്, രക്ഷാധികാരി അനൂപ്പ് ഏറ്റുമാനൂർ എന്നിവർ പങ്കെടുത്തു. സർവീസിൽ പ്രവേശിക്കുന്നതിനു മുമ്പ് മറ്റ് ലൈസൻസുകൾ ഉള്ളവർക്ക് മാത്രമാണ് ഇതുവരെ സ്ഥാനകയറ്റം ലഭിച്ചിട്ടുള്ളത്. ഈ നിയമം നിലനിൽക്കേയാണ് യോഗ്യത ഇല്ലാത്ത ജീവനക്കാർക്ക് സ്ഥാനകയറ്റം കൊടുക്കാനുള്ള ശുപാർശ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |