കോട്ടയം. നവയുഗ് ചിൽഡ്രൻസ് തിയേറ്ററും മൂവി വില്ലേജും ചിത്രദർശന ഫിലിം സൊസൈറ്റിയും ചേർന്നു നടത്തുന്ന കുട്ടികളുടെ ചലച്ചിത്രമേള ആരംഭിച്ചു. സ്കൂൾ വിദ്യാർത്ഥിയായ ചലച്ചിത്ര സംവിധായിക ചിന്മയ് ഉദ്ഘാടനം ചെയ്തു. സംവിധായകൻ ജോഷി മാത്യു, തേക്കിൻകാട് ജോസഫ്, ടോണി സുകുമാരൻ, മാത്യൂ ഓരത്തേൽ, ബിനോയ് വേളൂർ, ഹേന ദേവദാസ് എന്നിവർ പ്രസംഗിച്ചു. . 2020ൽ സംസ്ഥാന അവാർഡ് നേടിയ ബൊണാമി ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു. ഇന്ന് സ്കേറ്റർഗേൾ, പരീക്ഷ, വണ്ടർ എന്നീ ചിത്രങ്ങൾ രാവിലെ 10, 1.30, 3.30 സമയങ്ങളിൽ പ്രദർശിപ്പിക്കും. ചലച്ചിത്രമേള ഇന്ന്
സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |