ചങ്ങനാശേരി. തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സാമൂഹികനീതി വകുപ്പിന്റെയും സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെയും നേതൃത്വത്തിൽ നടപ്പാക്കുന്ന വാതിൽപ്പടി സേവനം പദ്ധതിയുടെ ആദ്യഘട്ടത്തിൽ മസ്റ്ററിംഗ്, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹിക സുരക്ഷാ പെൻഷൻ അപേക്ഷ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുളള സഹായത്തിനുളള അപേക്ഷ, ജീവൻരക്ഷാ മരുന്നു വിതരണം എന്നിവ ഉൾപ്പെടുത്തി. മരുന്നുകൾ നൽകുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സംഭാവന സ്വീകരിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ അറിയിച്ചു. അക്കൗണ്ട് വിവരം: ഇന്ത്യൻ ഓവർസീസ് ബാങ്ക് അക്കൗണ്ട് നമ്പർ: 06 48 01 00 00 61 88 4 .ഐ.എഫ്.എസ്.സി ഐ.ഒ.ബി.എ 0000648.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |