കോട്ടയം . ദിനംപ്രതി ആയിരക്കണക്കിന് പേരെത്തുന്ന മെഡിക്കൽ കോളേജ് പരിസരത്ത് വാഹനമോഷണം തുടർക്കഥയാകുന്നു. കാഷ്വാലിറ്റിക്ക് സമീപം മുതൽ കോമ്പൗണ്ടിനകത്തുള്ള ഭാഗങ്ങളിൽ പാർക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങളാണ് കൂടുതലും മോഷണം പോകുന്നത്. വൈക്കം സ്വദേശിയായ ആർ പി എഫ് ഓഫീസർ വി എ സുരേഷ് കുമാറിന്റെ ഹീറോഗ്ലാമർ ബൈക്കാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. മൂന്ന് മാസം മുൻപ് എടുത്ത ബൈക്കാണിത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് സമീപത്തെ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. വ്യാജ താക്കോൽ ഉപയോഗിച്ചും സ്വിച്ച് കീയുടെ ഭാഗം അഴിച്ച് വാഹനം സ്റ്റാർട്ട് ചെയ്തുമാണ് മോഷണം. സ്ഥിരം വാഹനമോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി ഗാന്ധിനഗർ എസ് എച്ച് ഒ കെ ഷിജി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |