ചിറക്കടവ്. മണ്ണംപ്ലാവ് കർഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ചിറക്കടവ് സെന്റ് എഫ്രേം യു.പി സ്കൂളിന് സമീപത്തുള്ള പാതയോരത്തെ നാട്ടുമാവിനെ ആദരിച്ചു. ഉപ്പു മാങ്ങാ,ചെത്തു മാങ്ങാ മുതൽ മാമ്പഴ പുളിശേരിക്കു വരെ നാട്ടുകാരുടെ നൂറ്റാണ്ട് പഴക്കമുള്ള മാവാണ് ആശ്രയം. റോഡ് വികസനത്തിൽ മഴു വീഴാതെ രക്ഷപ്പെട്ട മാവിനെ ആദരിക്കുന്നതിന് നാട്ടുകാരും കർഷക കൂട്ടായ്മയും ഒരുമിച്ചെത്തി. വൃക്ഷവൈദ്യൻ കെ.ബിനു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഉണ്ണികൃഷ്ണൻ നായർ പള്ളം മാക്കൽ അദ്ധ്യക്ഷനായി. ലാജി മാടത്താനിക്കുന്നേൽ, ഗോപകുമാർ,പ്രധാന അദ്ധ്യാപിക മിനിമോൾ അഗസ്റ്റിൻ, ജോസ്കുട്ടി ജോസഫ് മുട്ടത്ത് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |