ചങ്ങനാശേരി. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമതിയുടെ മാടപ്പള്ളിയിലെ സമര പന്തലിൽ വാകത്താനം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യഗ്രഹ സമരം നടന്നു. ബി.ജെ.പി മാടപ്പള്ളി മേഖലാ പ്രസിഡന്റ് വി.വി.വിനയകുമാർ ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. മിനി കെ.ഫിലിപ്പ്, സക്കീർ ചങ്ങംമ്പള്ളി, ജോണികുട്ടി പുന്നശ്ശേരിൽ, സി.രമേശ്, തോമസുകുട്ടി പി.സി, ഡി.സുരേഷ്, ജോർജ് തോമസ്, ടി.ജെ.ജോണിക്കുട്ടി, കെ.എൻ രാജൻ, സെലിൻ ബാബു, രതീഷ് രാജൻ, മോളിക്കുട്ടി ജോൺ, കെ.എസ് സാബു, പി.വി.ബാബു, മാണികുഞ്ഞ് തോമസ്, സുനിൽ പടിഞ്ഞാറെപറമ്പിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |