ചങ്ങനാശേരി. കാറ്ററിംഗ് രംഗത്തെ പ്രതിസന്ധി പരിഹരിക്കുമെന്ന് സെബാസ്റ്റ്യാൻ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു. കാറ്ററിംഗ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫുഡ്സേഫ്റ്റി ഡെപ്യൂട്ടി കമ്മീഷണർ ജേക്കബ് തോമസ് ക്ലാസെടുത്തു. ജില്ലാ പ്രസിഡന്റ് സജി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സന്ധ്യ മനോജ് പ്രഭാഷണം നടത്തി. പ്രസിഡന്റ് പ്രിൻസ് ജോർജ്, സ്വാഗത സംഘം ചെയർമാൻ ആന്റണി കുന്നുംപുറം, ജനറൽ സെക്രട്ടറി സുനുകുമാർ, ട്രഷറർ ടി.കെ രാധാകൃഷ്ണൻ, ഏലിയാസ് സക്കറിയാസ്, ബാബു സൽക്കാര, ജോസ് ഫിലിപ്പ്, റെജി എബ്രഹാം, സച്ചിൻ വിനായക തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |