പൊൻകുന്നം. ജില്ലാ പഞ്ചായത്ത് ഗ്രാമ ചിറക്കടവ് പഞ്ചായത്തിന് അനുവദിച്ച ആംബുലൻസ് സ്ഥിരംസമിതി അദ്ധ്യക്ഷൻ ടി.എൻ.ഗിരീഷ് കുമാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാറിന് കൈമാറി. യോഗം ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. വാർഷിക പദ്ധതിയിലുൾപ്പെടുത്തി ജില്ലാ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി . എൻ.ഗിരീഷ് കുമാറാണ് ആംബുലൻസനുവദിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷാജി പാമ്പൂരി , ബി.രവീന്ദ്രൻ നായർ, മിനി സേതുനാഥ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ അഡ്വ.സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, എം.ടി.ശോഭന എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |