കോട്ടയം. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. തിരുനക്കര മൈതാനത്ത് ബൈക്ക് റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ യൂത്ത് കോഓർഡിനേറ്റർ അഡ്വ.എസ്.പി.സുജിത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ എസ്.ഉദയകുമാരി, ടീം കേരള യൂത്ത് ഫോഴ്സ് ജില്ലാ ക്യാപ്റ്റൻ വിഗ്നേഷ് , ഗ്രാമപഞ്ചായത്ത് യൂത്ത് കോഓർഡിനേറ്റർമാരായ സബിൽ ബാബു, ബിബിൻ രാജ് ,ലിൻസി ജോഷി, അരുൺ ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |