കോട്ടയം. പരസ്പരം വായനക്കൂട്ടം ജൂലായ് മൂന്നിന് നടത്തുന്ന പ്രതിവാര ഓൺലൈൻ സാഹിത്യ സമ്മേളനത്തിന്റെ ഭാഗമായി മഹാകവി കുമാരനാശാന്റെ കാവ്യപ്രപഞ്ചം എന്ന വിഷയത്തിൽ നടത്തുന്ന സെമിനാർ പ്രൊഫ.വി.കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്യും. ഔസേഫ് ചിറ്റക്കാട് അദ്ധ്യക്ഷനാകും. ജോജി കൂട്ടുമ്മേൽ പ്രബന്ധാവതരണം നടത്തും. മ്യൂസ് മേരി ജോർജ്, ബാലു പൂക്കാട്, പി.കെ.ജലജാമണി, രമ പ്രസന്ന പിഷാരടി, വി.ജോസ് കല്ലട, ഡോ.ബി.ഉഷാകുമാരി എന്നിവർ അനുബന്ധ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കെ.എൻ.സുലോചനൻ സ്വാഗതവും സലിം കുളത്തിപ്പടി നന്ദിയും പറയും. തുടർന്ന് വായനക്കൂട്ടം അംഗങ്ങൾ ആശാൻ കവിതകൾ ആലപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |