മുണ്ടക്കയം. വനിതാ-ശിശു വകുപ്പിന്റെയും ലഹരിവിരുദ്ധ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ മുരിക്കുംവയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. പി.റ്റി.എ പ്രസിഡന്റ് സിജു കൈതമറ്റത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം വാർഡ് മെമ്പർ കെ.എൻ.സോമരാജൻ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി പ്രിൻസിപ്പൾ ഇൻചാർജ് രാജേഷ് എം.പി, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഇൻചാർജ് റഫീക്ക് പി.എ, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ വി.കെ.പുഷ്പകുമാരി, സ്കൂൾ കൗൺസിലർ റാണിമോൾ മാത്യൂ, ജയലാൽ കെ.വി, സുരേഷ് കുമാർ ബി എന്നിവർ സംസാരിച്ചു. എക്സൈസ് ഓഫീസർ നയന, എരുമേലി ഡി.ജോ ദാസ് എന്നിവർ ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |