കൊടുങ്ങൂർ. വാഴൂർ പഞ്ചായത്തിൽ ജലജീവൻ മിഷന്റെ പദ്ധതി പങ്കാളികൾക്കും ഗുണഭോക്താക്കൾക്കുമുള്ള ബോധവത്കരണ ശില്പശാല നടന്നു. കേരള വോളന്ററി ഹെൽത്ത് സർവിസസും വാഴൂർ പഞ്ചായത്തും ചേർന്നാണ് ശില്പശാല നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ അദ്ധ്യക്ഷയായിരുന്നു. കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് മാനേജർ ജോസ് ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. ജൂനിയർ പ്രോജക്ട് കമ്മിഷൺ സുപ്രിയ ദേവി, അസി.എക്സിക്യൂട്ടീവ് എൻജിനീയർ പോൺസൺ പീറ്റർ എന്നിവർ ജലജീവൻ മിഷന്റെ വാഴൂർ പഞ്ചായത്തിലെ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. വാട്ടർ അതോറിറ്റി അസി.എൻജിനീയർ സനേഷ് ഭാവിപ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |