SignIn
Kerala Kaumudi Online
Saturday, 27 April 2024 9.10 AM IST

വകുപ്പുമേധാവികളുടെ പരിശീലന പരിപാടി.

pm

കോട്ടയം. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തതോടെ നടപ്പാക്കുന്ന പ്രധാൻമന്ത്രി ജൻവികാസ് കാര്യക്രം പദ്ധതിയുടെ ജില്ലാതല കർമ്മ പദ്ധതി രൂപീകരിക്കുന്നതിന് മുന്നോടിയായി വകുപ്പുമേധാവികളുടെ പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്നു. പരിഷ്‌കരിച്ച പദ്ധതി മാർഗനിർദേശങ്ങൾ ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു അവതരിപ്പിച്ചു. ബ്ലോക്ക്,ഗ്രാമപഞ്ചായത്ത്,നഗരസഭാതല കമ്മിറ്റികൾ രൂപീകരിച്ച് പദ്ധതികൾ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അംഗീകാരത്തിന് സമർപ്പിക്കും. പദ്ധതികൾക്ക് 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാനവിഹിതവും ലഭ്യമാക്കും. ആരോഗ്യമേഖലയിൽ ആശുപത്രികളിലെ അധിക സൗകര്യങ്ങൾ, രോഗനിർണയകേന്ദ്രങ്ങൾ, പോഷകാഹാര പുനരധിവാസകേന്ദ്രം, വെൽനസ് സെന്ററുകൾ തുടങ്ങിയവയ്ക്കായി പദ്ധതികൾ സമർപ്പിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, PM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.