കോട്ടയം. എലിപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവ തടയുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന 'പ്രഥമം പ്രതിരോധം' ഊർജിത രോഗപ്രതിരോധ പരിപാടിയുടെ ഭാഗമായി 569 സ്കൂളുകളിൽ കൊതുകുകളുടെ ഉറവിട നിർമാർജ്ജനം നടത്തി. ചെറുവെള്ളക്കെട്ടുകൾ, കപ്പുകൾ, പാത്രങ്ങൾ, മുട്ടത്തോട്, പൂച്ചെട്ടി, കുടിവെള്ള സംഭരണ ടാങ്കുകൾ തുടങ്ങി വെള്ളം കെട്ടിനിന്ന് കൊതുകു വളരാനുള്ള സാഹചര്യങ്ങൾ നിലവിലണ്ടോയെന്നാണ് പരിശോധിച്ചത്. സ്കൂളുകളിൽ കൊതുകു വളരാൻ സാദ്ധ്യതയുള്ള 4419 ചെറുവെള്ളക്കെട്ടുകൾ കണ്ടെത്തി നശിപ്പിച്ചു. ഇവയിൽ 183 എണ്ണത്തിൽ കൊതുകിന്റെ കൂത്താടികളെയും കണ്ടെത്തി. 22, 31 തീയതികളിൽ വീണ്ടും സ്കൂളുകളിൽ കൊതുകു നശീകരണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |